Local

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ദയാപുരം: ജി.എസ്.ടി ആസ്പദമാക്കി ദയാപുരം വിമന്‍സ് കോളേജ് കൊമോഴ്സ് വിഭാഗം സംഘടിപ്പിച്ച ഏകദിനസെമിനാർ കോഴിക്കോട് ലീഡ് ആന്‍റ് ലീപ് കണ്‍സള്‍ട്ടന്‍സ് സിഎംഎ യു. മുഹമ്മദ് ഷബാദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാലയിലെ വിവിധകോളേജുകളില്‍നിന്നായി 340 കൊമേഴ്സ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

നിലവിലുണ്ടായിരുന്ന ഇരട്ടനികുതിസമ്പ്രദായം ഏകീകൃതമായ ജിഎസ്ടിയിലേക്കു മാറിയപ്പോള്‍ അത് വിപണിയിലുണ്ടാക്കിയ പ്രതിഫലനങ്ങളും ആശങ്കകളും മുഹമ്മദ് ഷബാദ് വിശദീകരിച്ചു. ജിഎസ്ടിയുടെ ഗുണങ്ങള്‍ നേടിയെടുക്കാനുള്ള അറിവോ ധാരണയോ വിപണനരംഗത്തുള്ളവർക്ക്, വിശേഷിച്ചും ചെറുകിടകച്ചവടക്കാർക്ക് ലഭിക്കാത്തതാണ് ആശങ്കകള്‍ക്കും എതിർപ്പിനും മുഖ്യകാരണമെന്നും ഫലപ്രദമായ
ബോധവത്കരണമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമിനാറില്‍ ദയാപുരം വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജി സാബു അധ്യക്ഷനായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി പി. ജിതേഷ്, കോളേജ് യൂണിയന്‍ ചെയർപേഴ്സണ്‍ ഹിന അഷ്റഫ്, കൊമേഴ്സ് അസോസിയേഷന്‍ സെക്രട്ടറി റിസ്ന പർവീണ്‍ എന്നിവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!