തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സംഭവം. പള്ളിക്കൽ സ്വദേശി പ്രഭാകര പിള്ള (60), വിമലകുമാരി (55) എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. പനപ്പാംകുന്ന് സ്വദേശി ശശിയാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ദമ്പതികളുടെ വീട്ടിലേക്ക് വിരമിച്ച സൈനികൾ കൂടിയായ ശശി പെട്രോളുമായി എത്തുകയായിരുന്നു. എത്തിയ ഉടൻ യാതൊരു പ്രകോപനവും ഇല്ലാതെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ മൂവരേയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

