താൻ സഞ്ജു സാംസണിൻ്റെ ആരാധികയാണെന്ന് ദേശീയ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. രാജസ്ഥാൻ റോയൽസിനു പിന്തുണ നൽകുന്നത് സഞ്ജു കളിക്കുന്നതിനാലാണെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവൽ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാമെന്നാണ് ഞാൻ ചിന്തിക്കുന്നത്. മന്ദന പറഞ്ഞു.
ഐപിഎൽ വിമൻസ് ടി-20 ചലഞ്ച് നടക്കാനിരിക്കെയാണ് മന്ദനയുടെ പ്രതികരണം. നവംബർ 4 മുതൽ 9 വരെ ടൂർണമെൻ്റ് നടക്കുമെന്നാണ് റിപ്പോർട്ട്.

