കുന്ദമംഗലത്തുക്കാരുടെ സ്വന്തം നായരേട്ടൻ നിര്യാതനായി. നീണ്ട 40 വർഷക്കാലം ഒരു കുമുട്ടി കടയുമായി കുന്ദമംഗലത്ത് കച്ചവടം നടത്തിയ ശേഖരൻ നായർ (81)എന്ന നായരേട്ടൻ പഴയെ തലമുറയിലെ ഏവർക്കും സുപരിചിതനാണ്.
ഒരു കാലത്ത് കാടു മൂടി കിടന്ന ഇന്നത്തെ പുതിയ ബസ്റ്റാന്റിന് മുൻ വശത്തായിരുന്നു ശേഖരൻ നായരുടെ കട. ഓഫീസേഴ്സ് ക്ലബ് ആണ് ഈ പ്രദേശത്ത് ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത് പിന്നീട് വില കുറച്ച് ഭക്ഷണ പദാർത്ഥം വിൽക്കുന്ന ഒരു സ്റ്റാൻഡേർഡ് ഹോട്ടലും പ്രവര്ത്തനം തുടങ്ങി. ശേഷമാണ് കൊയിലാണ്ടി ട്യൂട്ടോറിയൽ പ്രദേശത്ത് പ്രവർത്തനം ആരംഭിക്കുന്നത്. ഇതേ തുടർന്നാണ് നായരേട്ടൻ ഈ പ്രദേശത്ത് കുമുട്ടികട ആരംഭിക്കുന്നത്.
കുന്ദമംഗലം ഹൈസ്കൂൾ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ കുട്ടികൾക്ക് പഴയെ കാലത്ത് നായരേട്ടന്റെ കട വലിയൊരു ആശ്രയമായിരുന്നു. കമ്മറു കട്ട, ദോസഞ്ചർ,തേനാലി,ബുൾബുൾ തുടങ്ങിയ പഴമയുടെ മധുരം നിറഞ്ഞ ഭരണികളും നായരേട്ടന്റെ പ്രത്യേക കൂട്ട് ചേർത്ത മോരും വെള്ളവും ഇന്നും ഓർത്തെടുക്കാൻ കഴിയും ഒരിക്കലെങ്കിലും ശേഖരൻ നായരുടെ കടയിൽ നിന്നും ഇതെല്ലാം വാങ്ങി കഴിച്ച അന്നത്തെ തലമുറയ്ക്ക്.
അധികം ഒന്നും ആരോടും സംസാരിക്കാത്ത നായരേട്ടൻ. ആരോടും തർക്കങ്ങൾ ഒന്നുമില്ലാതെ കച്ചവടം നടത്തി പോന്ന വ്യക്തിയാണ്. ഇന്നത്തെ പോലെ കടകൾ തിങ്ങി നിറയാത്ത കാലത്ത് വിരലിൽ എണ്ണാൻ മാത്രമുള്ള കച്ചവടക്കാരിലെ തുടക്കാരിൽ ഒരാളാണ് നാടിനോട് വിടവാങ്ങിയത്
ഭാര്യ കോമളവല്ലി, മക്കൾ സുനിൽ കുമാർ, (കണ്ണങ്കണ്ടി കോഴിക്കോട്) അനിൽകുമാർ
മരുമക്കൾ മിനി (ഇരിങ്ങാടൻ പള്ളി), ധന്യ (ചെറുകുളത്തൂർ) സംസ്ക്കാരം ഇന്ന് രാവിലെ 12 മണിയ്ക്ക് നടക്കും.

