രാജ്യത്ത് സവാളയ്ക്ക് വില കുതിച്ചുകയറുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് ഇന്ന് 50 രൂപയാണു വില. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. കഴിഞ്ഞ ഇതേസമയം ഉള്ളിക്ക് കിലോക്ക് 14 രൂപ വരെയായിരുന്നു വില.
പച്ചക്കറിവില്‍പ്പന മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളിവില സൃഷ്ടിച്ചിരിക്കുന്നത്. നാസിക്ക്, പിപിള്‍ഗാവ്, ലാസല്‍ഗാവ്, ഉമ്രാണ, ഈ മേഖലയിലാണ് ഉള്ളി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. ലോകത്തെല്ലായിടത്തേക്കും കയറ്റുമതി ചെയ്യുന്നതും ഈ ഉള്ളിയാണ്.
സവാള വില ഉയര്‍ന്നതോടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സവാള വില വര്‍ധനയില്‍ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാന്‍ കാരണം. കൃഷിക്കാര്‍ സ്റ്റോക്ക് ചെയ്ത ഉള്ളി അറുപത് ശതമാനം നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും ബോംബെയിലെ ബൊനോണ്‍ എക്‌സ്‌പോര്‍ട്‌സ് എം.ഡി ഷറഫുദ്ധീന്‍ കുഞ്ഞിമൂസസയുമായി കുന്ദമംഗലം ന്യൂസ് നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
എക്സ്പോര്‍ട്ടിങ് നിര്‍ത്തിവെക്കാനുള്ള തീരുമാനം വലിയ തോതില്‍ കച്ചവടക്കാരെ ബാധിച്ചിട്ടുണ്ട്. ബോംബെയില്‍ മാത്രം 250 ഓളം എക്സ്പോര്‍ട്ടേര്‍സുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ, കൊളമ്പോ, റിയൂണിയന്‍, പോര്‍ട്ട്കിലണ്‍, എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റിഅയക്കുന്നത്.
കയറ്റുമതി നിരോധിച്ചകോടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടിയെങ്കിലും രുചിയില്‍ ഇന്ത്യന്‍ സവാളയ്ക്കു തുല്യമാകില്ല.
ചെറുകിട കച്ചവടക്കാരെയും കൃഷിക്കാരെയും മതല്‍ എല്ലാവര്‍ക്കും വലിയ പ്രതിസന്ധിയായിരിക്കുകയാണ് നിലവിലെ അവസ്ഥ. സവാളവില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി നാസിക്കില്‍നിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന സവാള സ്പ്ലൈകോ വഴി കിലോ 45 രൂപ നിരക്കില്‍ നില്‍ക്കാനാണു തീരുമാനം. അതേസമയം ഡല്‍ഹിയില്‍ കെജരിവാള്‍ ഒരു ആധാര്‍ കാര്‍ഡിന് 22 രൂപവെച്ച് ഉള്ളി കൊടുക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.