രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചുവെന്ന് ജോസ് കെ മാണി. വിധി വന്നതോടെ ജോസ് വിഭാഗം ഇല്ലാതായെന്നും ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രം ഉള്ളൂവെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പാർട്ടിയും രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിരിക്കുന്നുവെന്നും, പാർട്ടിയെ ഹൈജാക് ചെയ്യാനുള്ള ശ്രമിച്ചവർക്ക് കടുത്ത താക്കീതാണിതെന്ന് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. ഇതിന് അപ്പുറത്തേക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് റോഷി അഗസ്റ്റിൻ ചോദിച്ചു.