ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്ത് നിലവില്‍ 7,85,996 സജീവ കേസുകളാണുള്ളത്. 28,39,883 പേര് രോഗമുക്തി നേടി. ഇതുവരെ 65,288 പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷത്തിലേക്ക് അടുക്കുകയാണ്.

