Kerala News

ദൈവത്തിന്റെ കൈകള്‍; ഇരുനില വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി

വീട് വൃത്തിയാക്കുന്നതിനിടെ ഇരുനില വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം നടന്നത്. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്.

വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ സാദിഖ്. ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടന്‍തന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുത്തു. ഇരുവരും മുറ്റത്ത് വീണു.

ആഘാതത്തില്‍ ഇരുവരും നിലത്തുവീഴുകയും സാദിഖിന് ഏറെസമയം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. എന്നാല്‍ അല്പം കഴിഞ്ഞതോടെ സാദിഖ് സാധാരണ നിലയിലായി. വീട്ടിലെ സി സി ടി വിയിലാണ് രക്ഷപ്പെടുത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സോഷ്യല്‍ മീഡിയയിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!