കോഴിക്കോട് : ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡായ പൈങ്ങോട്ടുപുറം കണ്ടയിന്മെന്റ് സോണായി ജില്ലാ കളക്ടർ സാംബശിവ റാവു പ്രഖ്യാപിച്ചു.
പൈങ്ങോട്ടുപുറത്തെ മലബാർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിൽ നിരവധി ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ സ്ഥാപനത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് രോഗം കണ്ടെത്തുകയായിരുന്നു .
ഈ പ്രദേശത്തുള്ള ചിലർ സ്ഥാപനത്തിൽ ശുചീകരണ തൊഴിലിനായി എത്താറുണ്ട്. ഇത്തരം ആളുകളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നതും പരിശോധിക്കും. വ്യാപനം തടയാനായി പ്രദേശത്ത് ജാഗ്രത തുടരും
കൂടുതൽ പോസറ്റീവ് കേസ്സ് വന്നതിനാൽ ചൊവ്വാഴ്ച ഇതിൻ്റെ ഭാഗമെന്നോണം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ 150 പേരുടെ പരിശോധന നടത്തുമെന്നാണറിയുന്നത്. അതേ സമയം
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 1 പുള്ളന്നൂർ 2020 ആഗസ്റ്റ് 2 മുതൽ കണ്ടയിൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു .

