News

ആരാധകരെ ആവേശത്തിലാക്കി മണി ഹെയ്സ്റ്റ് സീരീസിന്റെ അവസാന സീസണ്‍ പ്രഖ്യാപിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസായ മണി ഹൈസ്റ്റിന്റെ അവസാന സീസണ്‍ പ്രഖ്യാപിച്ചു. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലു സീസണുകള്‍ക്കും വലിയ ആരാധക പിന്തുണയാണ് കിട്ടിയത്. നാലു സീസണുകള്‍ വന്‍ വിജയമായതോടെ അഞ്ചാം സീസണിനുള്ള കാത്തിരിപ്പിലായിരുന്നു മണീ ഹെയ്സ്റ്റ് ആരാധകര്‍. കോവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ആയതിനാല്‍ വലിയ തരത്തിലുള്ള പ്രചചാരം സീരീസിന് കേരളത്തിലും ലഭിച്ചിരുന്നു.

സീരീസിന്റെ അവസാന സീസണ്‍ ചിത്രീകരണം ഉടന്‍ തന്നെ സ്പെയിനില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡെന്‍മാര്‍ക്കിലും പോര്‍ച്ചുഗലിലും ചിത്രീകരണമുണ്ടാകും. അവസാനത്തേതായിരിക്കും ഏറ്റവും മികച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സീരീസിന്റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫ്‌ളിക്‌സ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ഭരണകൂടത്തിനെതിരെ പ്രഫസറും കൂട്ടരും നടത്തുന്ന പണ കൊള്ളകളാണ് സീരീസിന്റെ പ്രമേയം. ആദ്യത്തെ കൊള്ളയാണ് മൂന്ന് സീസണുകളില്‍ പറയുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!