കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാര്‍ഷിക കര്‍മ്മസേനയും സംയുക്തമായി ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതി യു.സി, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് , വാര്‍ഡ് മെമ്പര്‍മാരായ ശിവാനന്ദന്‍, സുരേഷ് ബാബു കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കര്‍മ്മസേന ഭാരവാഹികള്‍ കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞാറ്റുവേല ചന്തയില്‍ വിവിധ ഇനം ഫലവൃക്ഷ തൈകള്‍ ജൈവ ജീവാണു വളങ്ങള്‍ ജൈവകീടനാശിനികള്‍ തെങ്ങിന്‍ തൈ നാടന്‍ കവുങ്ങിന്‍ തൈകള്‍, കുരുമുളക് , ചെട്ടി,പച്ചക്കറി തൈകള്‍ തുടങ്ങിയവ ലഭ്യമാണ് ജൂലായ് 5 വരെ ഞാറ്റുവേല ചന്ത ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിന് കൃഷി ഓഫീസര്‍ ദീപ.ജെ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രൂപേഷ് എം നന്ദിയും പറഞ്ഞു.
കുന്ദമംഗലത്ത് തിരുവാതിര ഞാറ്റുവേല ചന്ത നടത്തി

