കായംകുളം:ഡിവൈഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിരന്തരം നിര്‍ബന്ധിച്ചു, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരില്‍ സ്ഥാപനത്തില്‍ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി എന്നെല്ലാമാണ് പരാതി. പരാതിയില്‍ പോലിസ് കേസെടുത്തു. എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി ആരോപിച്ചു.

