Local

പട്ടികജാതി കോളനികളുടെ നവീകരണം – പൂര്‍ത്തികരണത്തിന് നടപടികളായി

കുന്ദമംഗലം: നിയോജകണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യേഗസ്ഥരുടേയും യോഗത്തിൽ തീരുമാനമെടുത്തു.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തി
ആരംഭിക്കുന്നതിനും ഇതര കോളനികളുടെ പ്രവൃത്തികളില്‍ അംഗീകാരം ലഭിച്ചവ
പൂര്‍ത്തീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചു.

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്‍റ് പി. ശിവദാസന്‍നായര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എം. സാമി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ ഷൗക്കത്ത്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. സുകുമാരന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്ര മാനേജര്‍ കെ. മനോജ്, വിവിധ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ കെ. മുകേഷ് സ്വാഗതം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!