മുക്കം: മുക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടുസ്ത്രീകളും മൂന്നു മറുനാടന്‍ തൊഴിലാളികളും ഉള്‍പ്പെടെ 16 പേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ മുഴുവന്‍ ആളുകളും മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. പ്രഭാതസവാരിക്കിറങ്ങിവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി മുക്കത്തെത്തിയവര്‍ക്കുമാണ് കടിയേറ്റത്. മുക്കം പി.സി. ജങ്ഷനില്‍വെച്ചാണ് എല്ലാവര്‍ക്കും നായയുടെ കടിയേറ്റത്.
ഹസ്സന്‍കുട്ടി, വേലായുധന്‍, സല്‍ പായ, ഹോജ, അരുണ്‍, അഹമ്മദ്, അമ്മാര്‍ ഹുസൈന്‍, രാജേഷ്, ഗണേശന്‍, സരോജിനി, സുനില്‍, നിഹാല്‍, വിശാലാക്ഷി, സജീവന്‍, ഒതു ജാറ, ജമാല്‍, ബാബു ജോസഫ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നാട്ടുകാര്‍ നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നഗരത്തിലൂടെ ഓടിയ നായയെ ഒരു കിലോമീറ്ററോളം നാട്ടുകാര്‍ പിന്തുടര്‍ന്നു.