Local News

“പുതുക്കപ്പെണ്ണി”നൊത്ത വരവേൽപ്പ്; കാരന്തൂർ എ എൽ പി സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാർത്ഥികളും അദ്ധ്യാപകരും

കുന്ദമംഗലം: സ്കൂൾ പ്രവേശനോത്സവത്തിനെത്തിയ കുഞ്ഞുങ്ങൾക്ക്‌ പുതുക്കപെണ്ണുങ്ങൾക്ക് നൽകുന്ന വരവേൽപ്പ് നൽകി മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും. കാരന്തൂർ എ എൽ പി സ്കൂളിലാണ് പുതുമയോടെ പ്രവേശനോത്സവമൊരുക്കിയത്.

അലങ്കരിച്ച കുഞ്ഞ് പന്തൽ ഉയർത്തിപ്പിടിച്ചു, അതിലേക്കാണ് മുതിർന്ന വിദ്യാർത്ഥികൾ വർണ്ണ ബലൂണുകൾ നൽകി ആദ്യ സ്കൂൾ ദിനത്തിലേക്കു സഹപാഠികളെ സ്വീകരിച്ചത്. സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും പി ടി എ ഭാരവാഹികളും ജനപ്രതിനിധികളുമിതിന് സാക്ഷിയായി. തുടർന്ന് നടന്ന ചടങ്ങ് മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബുനെല്ലൂളി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ്‌ സിദ്ദിഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ എം ബീരാൻ ഹാജി ഉപഹാരം നൽകി. കവിയും കാരന്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ ദിനേശ് കാരന്തൂർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം ഷൈജ വളപ്പിൽ, പി. കോയ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചടങ്ങിൽ സ്വീകരിച്ചു. ജില്ലാപഞ്ചായത്തംഗം എം ധനീഷ്ലാൽ സ്കൂളിന് നൽകിയ ബോൾ പ്രധാന അദ്ധ്യാപകൻ ഏറ്റുവാങ്ങി. സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ കുഞ്ഞുകയ്യെഴുത്തു മാസികകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി നജ്മ ടീച്ചർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!