കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്.
മണ്‍സൂണ്‍ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ സാധാരണനിലയിലായിരിക്കും.അതേസമയം ജൂണ്‍ നാലുവരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു
പുതുക്കിയ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
01-06-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ്
02-06-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
03-06-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
04-06-2021 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
05-06-2021 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ
എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

