സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.1326 പേര്‍ക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേര് ചികിത്സയില്‍. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം 3, കൊല്ലം 5, പത്തനംതിട്ട 4, ആലപ്പുഴ 2. ഇടുക്കി 1, എറണാകുളം 3, തൃശൂര്‍ 9, മലപ്പുറം 14, പാലക്കാട് 2, കാസര്‍ഗോഡ് 14 എന്നിങ്ങനെയാണ് ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ച കണക്ക്.
വിദേശരാജ്യങ്ങളില്‍ ഇന്നു മാത്രം 9 മലയാളികള്‍ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി.
121 ഹോട്സ്പോട്ടുകള്‍ ആണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, കണ്ണൂര്‍ 5 വീതം.

