Local

വെർച്വൽ പ്രവേശനോൽസവമൊരുക്കി ആരാമ്പ്രം ഗവ.സ്കൂൾ


ആരാമ്പ്രം : വർണ്ണ ബലൂണുകളും പൂക്കളും മിഠായിയും ഏറ്റുവാങ്ങി ജൂണിലെ ആദ്യ അധ്യയന ദിനം ആഘോഷമാക്കുന്ന പതിവിൽ നിന്ന് മാറി ഇന്ന് ആരാമ്പ്രം ഗവ: സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വീടുകളിരുന്ന് വെർച്വൽ പ്രവേശനോൽസവം കൊണ്ടാടി.വിദ്യാലയത്തിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകൾ ഉൾപ്പെടെ അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പ്രവേശനോൽസവ സന്ദേശങ്ങളും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും വീടുകളിലിരുന്ന് ഓൺലൈനിൽ ശ്രവിച്ചു.


ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ്, വാർഡ് മെമ്പർ സക്കീന മുഹമ്മദ്,പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ, വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ, സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഷുക്കൂർ, എസ്.ആർ.ജി കൺവീനർ കെ.ജി.ഷീജ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു.
കൈറ്റ് നൽകുന്ന ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾ കേൾക്കുകയുംതുടർ പ്രവർത്തനങ്ങൾ ചെയ്ത് ക്ലാസ് ഗ്രൂപുകളിൽ അധ്യാപകർക്ക് അയക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. പരിപാടികൾ ആസൂത്രണം ചെയ്യാൻ അധ്യാപകരുടെ ഗൂഗിൾ മീറ്റ് കോൺഫ്രൻസ് ഇന്നലെ സംഘടിപ്പിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!