Kerala

മങ്ങാട് രണ്ട് അപകടങ്ങളിലായി മൂന്ന് മരണം: മരിച്ചവരിൽ വനിതാ ഡോക്ടറും

കൊല്ലം∙ കൊല്ലം ബൈപാസിൽ മങ്ങാട് രണ്ട് അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടങ്ങൾ. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായംകുളം കണ്ടല്ലൂർ സ്വദേശി ഡോ.മിനി ഉണ്ണികൃഷ്‌ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഹോമിയോപ്പതി മേഖലയിലെ പ്രവർത്തനത്തിന് മികച്ച ഡോക്‌ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ബൈക്ക് അപകടത്തിലാണ് നെടുമ്പന സ്വദേശി വി.ജി.രഞ്‌ജിത്ത് മരിച്ചത്. ജില്ലാ കലക്ടറുടെ ഓഫിസിലെ ജൂനിയർ റിസോഴ്സ് പഴ്സണാണ് രഞ്ജിത്ത്. മങ്ങാട് പാലത്തിന് സമീപം ബൈക്ക് മറിഞ്ഞായിരുന്നു അപകടം. നിർമാണത്തിലിരുന്ന ഓടയിലേക്ക് ബൈക്ക് മറിയുകയായിരുന്നു. മങ്ങാട് പാലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!