Kerala

അശ്ലീലച്ചുവയോടെ സംസാരിച്ചു, മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു; നടനായ മുൻ ഡിവൈഎസ്പിക്കെതിരെ കേസ്

കാസർകോട് ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയ്‌ക്കടുത്തുള്ള താമസസ്ഥലത്തു വച്ച് യുവതിയോട് മോശമായി സംസാരിച്ചുവെന്നാണു പരാതി. ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണു ബേക്കൽ ഡിവൈസ്പിക്ക് 28 കാരിയായ യുവതിയുടെ പരാതിയിൽ പറയുന്നത്.

സിനിമാ അഭിനേതാവും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റും കൂടിയാണ് വി മധുസൂദനന്‍. 2020ൽ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ആയിരിക്കെ വിരമിച്ച ആളാണ് മധുസൂദനൻ. തൊണ്ടിമുതലും ദൃക്സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമയിലുണ്ട്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അന്‍ഡ്രോയിഡ് കുഞ്ഞപ്പനിലേയും, കക്ഷി അമ്മിണിപ്പിള്ളയിലേയും കഥപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!