കേരളത്തിലെത്തിയ ഗോവ ലെജിസ്ലേറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചു. കേരളത്തിലെ മുന്‍ സാമാജികരുടെ കൂട്ടായ്മയായ കേരള നിയമസഭാ ഫോര്‍മര്‍ എം.എല്‍.എ. ഫോറം ഭാരവാഹികളുമായി സംഘം ചര്‍ച്ച നടത്തുകയും, മുന്‍ സാമാജികര്‍ക്ക് കേരളത്തില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍
സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.
കേരളത്തിലെ അഞ്ച് മുന്‍ എം.എല്‍.എ.മാരും, ഗോവയില്‍ നിന്നുമെത്തിയ ഏഴ് മുന്‍ എം.എല്‍.എ.മാരും, മീറ്റിംഗില്‍ പങ്കെടുത്തു.
വളരെ ഫലപ്രദമായ ചര്‍ച്ചയില്‍ മുന്‍ എം.എല്‍.എ. മാരുടെ ഉന്നമനത്തിനായുള്ള കൂടുതല്‍ കാര്യങ്ങളും അറിവുകളും പരസ്പരം പങ്കുവെച്ചു.