ഗുവാഹത്തി:കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഇതേതുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടു. ആറ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശക്തമായ മഴയിലും കാറ്റിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം പറന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. മേല്‍ക്കൂര വളരെ പഴയതാണെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. മേല്‍ക്കൂര പറന്നുപോയതിനെ തുടര്‍ന്ന് സീലിങ് പൊട്ടി അകത്തേക്ക് വെള്ളം എത്തിയെന്നും ആളുകള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

