Kerala News

ഏപ്രിൽ അഞ്ച് വരെ ടോൾ പിരിക്കില്ല; പന്നിയങ്കര ടോൾ പിരിവിൽ നിന്ന് സ്വകാര്യ ബസുകളെ തത്കാലത്തേക്ക് ഒഴിവാക്കി

പന്നിയങ്കര ടോൾ പിരിവിൽ നിന്ന് സ്വകാര്യ ബസുകളെ താത്ക്കാലത്തേക്ക് ഒഴിവാക്കിയതായി ബസ് ഉടമകൾ പറഞ്ഞു. ഈ മാസം അഞ്ച് വരെ ടോൾ പിരിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും ഉടമകൾ പറഞ്ഞു.

അതേ സമയം, പുതിയ സാമ്പത്തിക വർഷത്തിൽ ആവശ്യ സാധനങ്ങൾക്ക് പുറമെ രാജ്യത്തെങ്ങും ദേശീയ പാതയിൽ ടോൾ നിരക്ക് കൂട്ടി. ഇന്ന് മുതൽ 10 രൂപ മുതൽ 65 രൂപ വരെ അധികം നൽകണം.

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ ഒരു ശതമാനംമുതല്‍ രണ്ടുശതമാനംവരെ വീണ്ടും നിരക്ക് വർധിച്ചു . കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറുവാഹനങ്ങളൊഴിച്ചുള്ളവയ്ക്കെല്ലാം നിരക്ക് കൂടി. വാളയാര്‍, പാലിയേക്കര ടോള്‍പ്ലാസകളേക്കാള്‍ പന്നിയങ്കരയില്‍ നിരക്ക് കൂടുതലായതിനെത്തുടര്‍ന്ന് പ്രതിഷേധം നിലനില്‍ക്കെയാണ് വീണ്ടുമുള്ള വര്‍ധന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!