പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയതിനെതിരെ നടപടി വേണമെന്ന് എം. എ ബേബി പറഞ്ഞു.
ഇന്നലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലൂടെയായിരുന്നു വിവരങ്ങൾ പുറത്തുവിട്ടത്.
നാലര ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായുള്ള വെബ്‌സൈറ്റിലാണ്. ഇരട്ടവോട്ട് വിഷയത്തെ രമേശ് ചെന്നിത്തല രാഷ്ട്രീയവത്കരിക്കുകയാണ്. വ്യക്തിഗത അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണത്. സ്പ്രിംഗ്‌ളറിനെക്കുറിച്ച് വാചാലരായവർ തന്നെ ഡാറ്റ ചോർത്തിയത് ഗൗരവമുള്ള പ്രശ്‌നമാണ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും എം. എ ബേബി പറഞ്ഞു.