National News

സൗജന്യങ്ങൾ ഒഴിവാക്കൂ ; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂ; തെരെഞ്ഞെടുപ്പ് പാർട്ടികളോട് മദ്രാസ് ഹൈ കോടതി

തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സൗജന്യങ്ങളുടെ വന്‍ വാഗ്ദാനങ്ങള്‍ക്ക് പകരം അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മദ്രാസ് ഹൈക്കോടതി.
ജനകീയ വാഗ്ദാനങ്ങൾ നൽകിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ നല്‍കുമെന്ന് ഒരു പാര്‍ട്ടി വാഗ്ദാനം ചെയ്താല്‍ 1500 നല്‍കുമെന്ന വാഗ്ദാനവുമായി അടുത്തയാള്‍ വരും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. സൗജന്യങ്ങൾ കൊണ്ട് മുന്നോട്ടുപോകാമെന്ന മനോഭാവമാണ് ഇതോടെ ജനങ്ങളിലുണ്ടാകുന്നതെന്നും ജസ്റ്റിസ് എൻ. കിരുഭാകരൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിര്‍ഭാഗ്യവശാല്‍, വികസനം, കാർഷിക മുന്നേറ്റം, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ച് യാതൊരു വാഗ്ദാനങ്ങളുമുണ്ടാകുന്നില്ല. മാന്ത്രിക വാഗ്ദാനങ്ങളിൽപ്പെട്ടാണ് ജനം വോട്ട് ചെയ്യേണ്ടത്. പതിറ്റാണ്ടുകളായി ഓരോ അഞ്ചുവര്‍ഷത്തിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുകയും ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.

സൗജന്യ വാഗ്ദാനങ്ങള്‍ക്ക് ചെലവിടുന്ന തുക കൊണ്ട് തൊഴിലവസരങ്ങളുണ്ടാക്കുകയോ, ഡാമുകൾ, തടാകങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയോ, കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും പ്രോത്സാഹനങ്ങളും നൽകുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് സാമൂഹിക ഉന്നമനവും പുരോഗതിയുമുണ്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

സംവരണ മണ്ഡലമായ വസുദേവനെല്ലൂരിനെ ജനറൽ മണ്ഡലമായി മാറ്റണമെന്നാവശ്യപ്പെട്ട് എം. ചന്ദ്രമോഹൻ എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!