കണ്ണൂർ: പേരാവൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോളയാട് പെരുവ സ്വദേശി കെ ഹരീഷ് (20) ആണ് പിടിയിലായത്. കഴിഞ്ഞ 11-ാം തിയതിയായിരുന്നു സംഭവം.നഗ്ന വീഡിയോ കയ്യിലുണ്ടെന്നും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പേരാവൂർ പൊലീസ് കേസെടുത്തു. ഇന്‍സ്പെക്ടര്‍ എംഎ ബിജോയിയും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
കസ്റ്റഡിയിലെടുത്ത പ്രതിയെ കൊവിഡ് ടെസ്റ്റിനായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രതി ആശുപത്രിയിൽ നിന്ന് പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

