കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു.പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടൽ ഉടമ ജസീർ (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടല്‍ അടച്ച് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.റബീയ്, ഹനാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാക്കുതർക്കത്തെ തുടർന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

