സധൈര്യം മുന്നോട്ട് ‘പൊതുയിടം എന്റേതും’: രാത്രിനടത്തം 29 ന്
വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന […]