News

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

കുന്ദമംഗലം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് മണ്ഡലം ജനറല്‍ബോഡി യോഗം കുന്ദമംഗലം വ്യാപാരഭവനില്‍ യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റായി സഹദ് മാവൂര്‍, ജനറല്‍ സെക്രട്ടറിയായി ജിനിലേഷ് ടി, ട്രഷററായി മുസമ്മില്‍ വെള്ളിപറമ്പ് എന്നിവരെ തിരെഞ്ഞെടുത്തു. ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു, കെ.വി.വി.ഇ എസ് ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. എം. ബാബുമോന്‍., സത്യേന്ദ്രനാഥ്, നാസര്‍ മാവൂരാന്‍, കെ […]

News

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം; കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് .ടി. നസ്സിറുദ്ദീനും, സംസ്ഥാന സെക്രട്ടറി സേതു മാധവനും നേരെ പാലക്കാട് ജില്ലയില്‍ വെച്ചുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് കെ.വി.വി. ഇ.എസ് യൂണിറ്റ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഇതോടനുബന്ധിച്ച ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.കെ.സുന്ദരന്‍, ടി മുഹമ്മദ് മുസ്തഫ, എം വിശ്വനാഥന്‍ നായര്‍, കെ.കെ അസ്ലം, കെ.പി അബ്ദുല്‍ നാസര്‍, കെ ഹസ്സന്‍കോയ കെ.പി.സജി, അഷ്‌റഫ്, നിമ്മി സജി, നേതൃത്വം നല്‍കി

News

കുന്ദമംഗലത്തെ ഗതാഗതക്കുരുക്ക്: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് നിവേദനം നല്‍കി

. കുന്ദമംഗലം : കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റിവ് നിവേദനം നല്‍കി. പുതിയ സ്റ്റാന്റിന് മുന്‍വശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ട്രാഫിക്ക് ക്രമീകരണം മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരേ രൂപത്തില്‍ തുടരുകയാണ്. യാത്രക്കാരെ മാത്രം പ്രതിക്ഷിച്ച് സ്റ്റാന്റിനുളളി ല്‍ വ്യാപാരം നടത്തുന്ന കട ഉടമകളെ ഈ പരിഷ്‌ക്കരണം ഏറെ പ്രതിസന്ധിയിലാക്കി യിരിക്കുകയാണ്. വ്യാപാര മേഖല പൊതുവെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് യാതൊരു കൂടിയാലോചനയും […]

error: Protected Content !!