വൈദ്യുതി ബന്ധം പുന:സ്ഥാപിക്കല്‍:- മുന്‍കരുതലുകള്‍ എടുക്കണം
വെള്ളം കയറിയ വീടുകളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വെള്ളം കയറിയ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പ്രവഹിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമാകും. വീടിന്റെ അഥവാ കെട്ടിടത്തിന്റെ സമീപപ്രദേശത്ത് സര്‍വീസ് വയര്‍, ഇലക്ട്രിക് കമ്പി എന്നിവ പൊട്ടിക്കിടക്കുന്നതായോ താഴ്ന്നു കിടക്കുന്നതായോ കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുത്. ഉടന്‍തന്നെ സെക്ഷന്‍ ഓഫീസിലോ കെ എസ്ഇബി എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കുക. വീട്ടിലേക്കുള്ള വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ചതിനു ശേഷം […]