റോഡ് സുരക്ഷാ വാരം ജനുവരി 11 മുതല്‍ 17 വരെ
ജില്ലയില്‍ റോഡ് സുരക്ഷ വാരം ജനുവരി 11 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടത്തും. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി അപകടമേഖല വിശകലനം ചെയ്ത് റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തുടര്‍ച്ചയായി വാഹന പരിശോധന നടത്തുകയും ചെയ്യും. റോഡ് സുരക്ഷ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ കൃത്യമായി സംഘടിപ്പിക്കും. ജില്ലയില്‍ ഗതാഗതകുരുക്ക് രൂക്ഷമായ സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് യുവജനങ്ങളെ പങ്കാളികളാക്കി ട്രാഫിക് മാനേജ്മെന്റ് ക്ലബ്ബുകള്‍ രൂപീകരിക്കാനും […]
