ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും സംഗമവും നടത്തി.
കുന്ദമംഗലം:പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൂലാം വയല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പിച്ച പ്രതിഷേധറാലിയും സംഗമവും നടത്തി. പതിമംഗലം, ചൂലാം വയല്‍, പന്തീര്‍പാടം ഭാഗത്തെ മഹല്ല് നിവാസികളും പണ്ഡിതരും ദര്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രതിഷേധ സംഗമം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഉസ്സയിന്‍ഹാജി അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് […]
