കോവിഡ്19: സംസ്ഥാനത്ത് പുതിയ കേസുകളില്ല
കൂടുതൽ പരിശോധനാസൗകര്യം ഏർപ്പെടുത്തും സംസ്ഥാനത്ത് കോവിഡ്-19 രോഗം പുതുതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 18,011 പേരാണ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,353 പേരെ രോഗമില്ലെന്ന് കണ്ട് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 2,467 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,807 ഫലം നെഗറ്റീവാണ്. ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട്. പരിശോധനയ്ക്കായി കൂടുതൽ സ്ഥലങ്ങളിൽ […]
