കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ 30 ആംഗ ടാസ്ക് ഫോഴ്സ്
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 9ാം വാര്‍ഡില്‍ മുപ്പതംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചു. 10 ഗ്രൂപ്പുകളിലായാണ് 30 അംഗങ്ങളടങ്ങിയ ഗ്രൂപ്പ് രൂപീകരിച്ചത്. ഓരോ ഗ്രൂപ്പിനും 30 വീടുകളുടെ ചുമതലയാണുള്ളത്. പ്രസിഡന്റ് ലീന വാസുദേവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനംകൂടെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. വാര്‍ഡിലെ ആളുകളുടെ കണക്കെടുത്ത് പഞ്ചായത്തിന് നല്‍കിക്കഴിഞ്ഞു. നാളെമുതല്‍ ഇവര്‍ക്ക് ഭക്ഷണം നല്കിത്തുടങ്ങും. നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി പരമാവതി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീടുകളില്‍ മരുന്ന് […]
