കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പ്
കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2016ന് ശേഷം കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമാണ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ഈ രണ്ട് ദിവസങ്ങളിലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ പതിനൊന്ന് മണി മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍, പ്രത്യേകിച്ച് […]