Kerala News

സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

  • 11th July 2021
  • 0 Comments

സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിരുന്നു.

Trending

കോവിഡിന് പിന്നാലെ സിക്ക ; സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക […]

error: Protected Content !!