International News

വെടി നിർത്തൽ കരാർ മുന്നോട്ട് വെച്ച് റഷ്യ; പരമാധികാരം പൂർണമായിപുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് യുക്രൈൻ

റഷ്യ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ . കിഴക്കൻ ഡോൺബാസ് മേഖലയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രദേശം റഷ്യക്ക് കൈമാറി വെടി നിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ അറിയിച്ചത്. യുക്രൈൻ ആവശ്യപ്പെടുന്നത് പരമാധികാരം പൂർണമായി പുനഃസ്ഥാപിച്ച് കൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ്. യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും പൂർണമായി പുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം’ യുക്രെയ്നിന്റെ പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു. സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും ചർച്ച തുടങ്ങാനുള്ള മുൻകൈ […]

International News

റഷ്യ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കും; മുന്നറിയിപ്പുമായി യുക്രൈൻ

  • 14th March 2022
  • 0 Comments

നാറ്റോ രാജ്യങ്ങളെയും റഷ്യ വൈകാതെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി . ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും സെലൻസ്കി പറഞ്ഞു. അതേസമയം പോളണ്ട് അതിർത്തിയോട് ചേർന്ന സൈനിക താവളം റഷ്യ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. 30 ലധികം […]

International News

യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് മക്കളെ അയക്കരുത്; റഷ്യയിലെ അമ്മമാരോട് സെലെന്‍സ്‌കി

  • 12th March 2022
  • 0 Comments

യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുതെന്ന് റഷ്യയിലെ അമ്മമാരോട് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യയിലെ അമ്മമാരോട്, പ്രത്യേകിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടവരുടെ അമ്മമാരോട് ഞാന്‍ ഒരിക്കല്‍ക്കൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. ഒരു വിദേശരാജ്യത്ത് നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മക്കളെ അയക്കരുത്. നിങ്ങളുടെ മകന്‍ എവിടെയാണെന്ന് പരിശോധിക്കുക. യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മകനെ അയക്കുമെന്ന് നേര്‍ത്ത സംശയമെങ്കിലും തോന്നിയായാല്‍, അവന്‍ കൊല്ലപ്പെടാതിരിക്കാനോ തടവിലാക്കപ്പെടാതിരിക്കാനോ വേണ്ടി ഉടന്‍ പ്രവര്‍ത്തിക്കൂ – ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി […]

International News

ആരെയും ഭയമില്ല; ഇപ്പോൾ ഉള്ളത് ബന്‍കോവ സ്ട്രീറ്റിൽ

  • 8th March 2022
  • 0 Comments

റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടെ, താന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ട് സെലന്‍സ്‌കി രംഗത്തെത്തി.താന്‍ ഒളിച്ചിരിക്കുകയല്ലെന്നും ആരെയും ഭയമില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. കീവിലെ ബന്‍കോവ സ്ട്രീറ്റിലാണ് താന്‍ ഉള്ളത്. രാജ്യത്തിന്റെ അഭിമാനം കാക്കുന്നതിനുവേണ്ടിയുള്ള യുദ്ധത്തില്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ യുക്രൈനെതിരായ യുദ്ധം പ്രഖ്യാപിച്ചശേഷം പ്രസിഡന്റ് സെലന്‍സ്‌കി മൂന്ന് തവണ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ സന്ദേശത്തില്‍, ചെറുത്തുനില്‍പ്പിന്റെ പന്ത്രണ്ടാം ദിവസമാണ് ഇന്നെന്ന് […]

International News

ഇവിടെ മരിക്കുന്ന എല്ലാവരുടേയും ജീവഹാനിക്ക് ഉത്തരവാദി നിങ്ങളാണ്; നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൊളോഡിമിര്‍ സെലന്‍സ്‌കി

  • 5th March 2022
  • 0 Comments

റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രെയ്‌നിന്റെ ആകാശം വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനേത്തുടർന്ന് നാറ്റോക്കെതിരെ രൂക്ഷ വിമർശനവുമായി സെലന്‍സ്‌കി. യുക്രെയ്‌നിലെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി നാറ്റോ സൈനിക സഖ്യമായിരിക്കുമെന്നും റഷ്യന്‍ ബോംബിങ്ങിന് നാറ്റോ പച്ചക്കൊടി കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുടെ കഴിവുകേടും ഐക്യമില്ലായ്മയും റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവില്‍ വെച്ച്, രാത്രി സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ‘ഈ ദിവസം മുതല്‍ ഇവിടെ മരിക്കുന്ന എല്ലാവരുടേയും […]

International News

യുക്രൈൻ യുദ്ധം; മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ

  • 4th March 2022
  • 0 Comments

ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള […]

International News

യുദ്ധം അവസാനിക്കുമോ?; യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

  • 3rd March 2022
  • 0 Comments

യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോളാണ് പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിൽ രണ്ടാം ഘട്ട ചർച്ച നടക്കുന്നത്. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ […]

International News

വിസ വേണ്ട; യുദ്ധം ചെയ്യാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ

  • 1st March 2022
  • 0 Comments

റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കി സെലന്‍സ്‌കി സര്‍ക്കാര്‍. വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരമൊരുക്കാമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്. . വിസ താത്കാലികമായി എടുത്ത് കളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചെന്നാണ് വിവരം.ഇന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതി അദ്ദേഹം രാജ്യത്ത് […]

International News

ആയുധം താഴെ വയ്ക്കില്ല ; സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം

  • 26th February 2022
  • 0 Comments

യുക്രൈനികളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി ആയുധം താഴെ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്നുള്ള പുതിയ ട്വിറ്റര്‍ വീഡിയോയിലൂടെയാണ് സെലന്‍സ്‌കി കീഴടങ്ങാനൊരുക്കമല്ലെന്ന് വ്യക്തമാക്കിയത്സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണം മാത്രമാണെന്നും സെലന്‍സ്‌കി പറഞ്ഞു.500 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഇരുനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നുമാണ് ഉക്രൈന്‍ അവകാശ വാദം . റഷ്യയുടെ 14 വിമാനങ്ങളും 8 ഹെലികോപ്റ്ററുകളും 102 ടാങ്കറുകളും തകര്‍ത്തെന്നാണ് യുക്രൈന്‍ സൈന്യം പറയുന്നുണ്ട്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ നിന്ന് […]

error: Protected Content !!