ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് വീണു; പത്ത് പേർക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശ് മീററ്റിൽ ബഹുനില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. സാക്കിർ കോളനിയിലെ ബഹുനില കെട്ടിടം തകർന്ന് വീണാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നിരുന്ന 15 പേരെയും പുറത്തെടുത്തെങ്കിലും പത്ത് പേർ മരണപ്പെടുകയായിരുന്നു. . അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍.ഡി.ആര്.എഫ്., എസ്.ഡി.ആര്.എഫ്., അഗ്നിശമന സേന, പോലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ […]
