ദേഷ്യം വന്നാൽ ഇത്രക്ക് നന്നായി പെർഫോം ചെയ്യുമെങ്കിൽ ബുംറ ഇടക്ക് ദേഷ്യം പിടിക്കുന്നത് നല്ലതാണ്;സഹീർ ഖാൻ
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു ജസ്പ്രീത് ബുംറ. ബുംറയെ വാതോരാതെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ രംഗത്തെത്തി . കളിക്കളത്തില്‍ എപ്പോഴും വളരെ കൂളായി കാണപ്പെടുന്ന ക്രിക്കറ്ററാണ് ബുംറയെന്നും തന്റെ നേര്‍ക്ക് ആരുടെയെങ്കിലും ഭാഗത്തു നിന്നു പ്രകോപനമുണ്ടായാലും അദ്ദേഹം മുഖവിലയ്ക്കെടുക്കാതെ ചിരിച്ചു തള്ളുകയായിരുന്നു പതിവെന്നും പക്ഷെ ലോര്‍ഡ്സില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബുംറയെയാണ് കണ്ടതെന്നും സഹീര്‍ പറഞ്ഞു. ”ആദ്യ ഇന്നിങ്സ് നോക്കൂ, ക്ലാസ് ബൗളറായിട്ടും അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. തീര്‍ച്ചയായും ഇതു അദ്ദേഹത്തിനെ […]