ഹുറൂൺ സമ്പന്ന പട്ടിക; ആദ്യ അമ്പതിൽ എം.എ യൂസഫലിയും ഷംസീർ വയലിലും
മുംബൈ: ഹുറൂണ്‍ ഇന്ത്യയും 360 വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ ആദ്യ അമ്പതിൽ മലയാളി തിളക്കം. മലയാളികളായ എം.എ യൂസഫലിയും ഡോ. ഷംഷീർ വയലിലുമാണ് ആദ്യ അമ്പതിൽ ഇടം പിടിച്ചത്. പട്ടികയില്‍ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ഡോ. ഷംഷീറിന്റെ റാങ്ക് 46.സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയും, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലുമാണ് ഉളളത്. 55,000 കോടി […]