ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു;ആശങ്ക
ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി.തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യയും സഖ്യകക്ഷികളും എതിർത്തതോടെ യുവാൻ വാങ് 5 ചാരക്കപ്പൽ ശ്രീലങ്കയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ വാങ്–5 കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കുന്നതിനെ ആദ്യം എതിര്‍ത്ത ശ്രീലങ്ക പിന്നീട് ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും […]