വീട് കയറി ആക്രമിച്ചെന്ന ആരോപണം; യുട്യൂബര്‍ അജു അലക്സിന് നടന്‍ ബാലയുടെ വക്കീല്‍ നോട്ടിസ്
യൂട്യൂബർ അജു അലക്സിന് ബാലയുടെ വക്കീൽ നോട്ടീസ്. വീട് കയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടെന്നും ബാല പറഞ്ഞുയുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് […]
