‘ആവേശം’ സ്റ്റൈല്‍; കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂള്‍’, യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി
ആലപ്പുഴ: കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടേതാണ് നടപടി. രാവിലെ പത്തിന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വാഹനത്തിന്റെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ നീക്കമുണ്ട്. ആവേശം സിനിമാ സ്‌റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ചത്. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങളും യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് […]

