News Technology

യൂട്യൂബിൽ ആഡ് ബ്ലോക്കർ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ

യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ഇടക്ക് വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ നമ്മൾ ആഡ് ബ്ലോക്കർ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശംഅഥവാ ഇനി നിങ്ങള്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.പരസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് യൂട്യൂബ് ഫ്രീയായി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണമെന്നും പരസ്യം കാണേണ്ടത്തവര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് […]

National

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിച്ചു

  • 13th January 2023
  • 0 Comments

ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) കണ്ടെത്തി. ഈ ചാനലുകൾ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ പ്രതിരോധിക്കാൻ 100-ലധികം പരിശോധിക്കപ്പെട്ട വസ്തുതകളുള്ള ആറ് വ്യത്യസ്ത ട്വിറ്റർ ത്രെഡുകൾ, ഫാക്റ്റ് ചെക്ക് യൂണിറ്റ് പുറത്തിറക്കി. അത്തരം മുഴുവൻ ചാനലുകളും പ്രതിരോധിക്കുന്നതിന് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ യൂണിറ്റിൽ നിന്നുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ നടപടിയാണിത്. ഏകദേശം 20 ലക്ഷം വരിക്കാർ ഉണ്ടായിരുന്ന ഈ […]

National

പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യൂട്യൂബാണെന്ന് ആരോപണം, 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് പിഴ

  • 9th December 2022
  • 0 Comments

പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ ശാസന. കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴയും ചുമത്തി. യൂട്യൂബിൽ അശ്ലീല പരസ്യങ്ങൾ വരുന്നുണ്ടെന്നും ഇതുമൂലം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച് ഒരു യുവാവ് സർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മധ്യപ്രദേശ് പൊലീസ് പരീക്ഷയിൽ പരാജയപ്പെട്ടത്തിന് പിന്നാലെ ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി എത്തിയത്. പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 75 ലക്ഷം […]

Kerala News

യൂട്യൂബ് നോക്കി 12കാരന്റെ വൈന്‍ പരീക്ഷണം; സ്‌കൂളില്‍ കൊണ്ടു വന്ന് കൂട്ടികാര്‍ക്ക് വിളമ്പി, സഹപാഠി ആശുപത്രിയില്‍

  • 30th July 2022
  • 0 Comments

യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കിക്കൊണ്ടുവന്ന് 12കാരന്‍ സ്‌കൂളില്‍ വിളമ്പി. ദ്രാവകം കഴിച്ച് അവശ നിലയിലായ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്. വീട്ടുകാര്‍ വാങ്ങി നല്‍കിയ മുന്തിര ഉപയോഗിച്ചാണ് 12കാരന്‍ യൂട്യൂബ് നോക്കി വൈനുണ്ടാക്കിയത്. ഇത് സ്‌കൂളില്‍ കൊണ്ടുവന്ന് കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഉള്ളില്‍ചെന്ന് ഒരു വിദ്യാര്‍ത്ഥി ഛര്‍ദിച്ച് അവശനിലയിലായി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോടു […]

International News

യുക്രൈൻ യുദ്ധം; റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും ഫേസ്ബുക്കും

  • 27th February 2022
  • 0 Comments

യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ സർക്കാരിന്റെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. .യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ ഇനി യുക്രൈനിൽ ലഭ്യമാകില്ല. റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അതിനാൽ തന്നെ അവരുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. 2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സംബാധിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ […]

International News

ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിന്റെ യു ട്യൂബ് ചാനലിനും വിലക്ക്

  • 13th January 2021
  • 0 Comments

ട്വിറ്ററിനും ഫേസ്ബക്കിനും പിന്നാലെ ട്രംപിന്റെ യു ട്യൂബ് ചാനലിനും വിലക്ക്.പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ്ങ് നടത്തുന്നതിനുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിനെ അടുത്ത് ഏഴ് ദിവസത്തേക്ക് . യൂട്യൂബ് വിലക്കിയത്.ആവശ്യമെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ദിവസങ്ങള്‍ കൂട്ടുമെന്നും യൂട്യൂബ് വ്യക്തമാക്കി.അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് ട്രംപിന്റെ ഔദ്യോഗിക ചാനല്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ചാനല്‍ നീക്കം ചെയ്തില്ലെങ്കില്‍ യൂട്യൂബിന് പരസ്യം നല്‍കുന്നത് നിര്‍ത്തുമെന്ന് പറഞ്ഞു കൊണ്ടുള്ള ക്യാമ്പയിന്‍ ശക്തമായതിന് പിന്നാലെയാണ് […]

Kerala News

അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ഭാഗ്യലക്ഷ്മിയുൾപ്പടെ ഉള്ളവരെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യും. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്. […]

error: Protected Content !!