യുവാക്കൾ മരിച്ചത് കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി; പരിഭ്രാന്തിയിൽ മൃതദേഹം കുഴിച്ചിട്ടു
പാലക്കാട് കരിങ്കരപ്പുള്ളി യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം ഉടമ കുറ്റം സമ്മതിച്ചു. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇവർ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ പെട്ടന്ന്കുഴിച്ചിടുകയായിരുന്നെന്നുമാണ് സ്ഥലമുടമയുടെ മൊഴി. സ്ഥലം ഉടമയായ അമ്പലപ്പറമ്പ് വീട്ടിൽ അനന്തനെ(52) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും.ഇന്നലെ വൈകിട്ടാണ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം വയലിൽ 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അടിപിടിക്കേസിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് രണ്ട് […]

