തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു
മലപ്പുറം: തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു. തലക്കടത്തൂര്‍ സ്വദേശി മൃദുല്‍ (21), സുഹൃത്ത് ഇര്‍ഫാന്‍ (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലിലിടിക്കുയായിരുന്നു.


