മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രവർത്തകർ അറസ്റ്റിൽ
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.കമ്പനിപ്പടിയിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.കഴിഞ്ഞ ദിവസം കേച്ചേരിയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.രാത്രിയിൽ തൃശൂരിലായിരുന്നു ഇന്നലത്തെ പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ധനേഷ്, ഗ്രീഷ്മ എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പൊലീസുകാര്‍ ഇല്ലാതെ പുരുഷ പൊലീസുകാരാണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തെന്നും ഇതിനെതിരെ പരാതി നൽകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി.









