കോവിഡ് വാക്സിന് ഒന്നിടവിട്ടുള്ള ദിനങ്ങളിലായി നടത്തണം; അധികാരികളുമായി ചര്ച്ചനടത്തി യൂത്ത് കോണ്ഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി
കുന്ദമംഗലം ആനപ്പാറ ആശുപത്രിയില് ആഴ്ചയില് ഒരു ദിവസം മാത്രം കോവിഡ് വാക്സിന് നല്കുന്നതില് നിന്നും ഒന്നിടവിട്ട ദിനങ്ങളിലായി വാക്സിനേഷന് നല്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്ഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി ഹെല്ത്ത് ഇന്സ്പെക്ടറും ബന്ധപെട്ട അധികാരികളുമായും ചര്ച്ച നടത്തി. ചര്ച്ചയില് എത്രയും പെട്ടന്ന് ഇക്കാര്യത്തില് പരിഹാരം കാണാമെന്ന് അധികാരികള് ഉറപ്പ് നല്കി. യൂത്ത് കോണ്ഗ്രസ് നേതാക്കള്ളായ സുജിത്ത് ഒളവണ്ണ, രാഹുല് മനത്താനത്ത് ,ബിജു കോരങ്കണ്ടി, മനു മോഹന്,ബവീഷ്,പ്രബീഷ്,ഷാജി ,റജിന്ദാസ് തുടങ്ങിയവര് നേതൃത്വം നല്കി
