Kerala kerala politics

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണൂരിലും കോട്ടയത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; ജലപീരങ്കി പ്രയോഗിച്ചു

  • 12th January 2024
  • 0 Comments

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. കോട്ടയം എസ്.പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാനുമുള്ള ശ്രമം നടന്നു. പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ […]

Kerala

വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

  • 21st December 2023
  • 0 Comments

കൊച്ചി: വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ബിയര്‍കുപ്പിയടക്കം കൈയില്‍ പിടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാത്തുനിന്നത്. പലയിടത്തുനിന്നായി ആളുകള്‍ സംഘടിച്ചെത്തിയതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും ഇടപെട്ടു. എന്നാല്‍ പൊലീസിനു നേരെ കല്ലെറിയുന്ന അവസ്ഥയിലേക്ക് സംഘര്‍ഷം മാറി. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് […]

Kerala News

ഫോണിലേക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ചു; തുടര്‍ച്ചയായി വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍; പരാതിനല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

  • 13th December 2023
  • 0 Comments

ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തി പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ തുടര്‍ച്ചയായി തന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പരില്‍ നിന്നും വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കോള്‍ ചെയ്തയാളുടെ സ്‌ക്രീന്‍ ഷോട്ടും ചാറ്റ് സ്‌ക്രീന്‍ ഷോട്ടും അടക്കമാണ് അരിതയുടെ പോസ്റ്റ്. അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്’ പ്രിയപ്പെട്ടവരേ,ഏറെനാളായി […]

kerala politics Politics

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; കുറ്റം സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്.

  • 4th December 2023
  • 0 Comments

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കുറ്റം സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടിയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയതെന്നും യൂത്ത് കോണഗ്രസ് നേതാവിന്റെ മൊഴി. സി ആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിക്കാനാന്‍ നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് ജയ്‌സണ്‍ മുകളേല്‍ പൊലീസിന് മൊഴി നല്‍കി. തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ് ജയ്‌സണ്‍. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ്് നിര്‍മ്മിച്ച […]

Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

  • 14th November 2023
  • 0 Comments

യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിന് വിജയം.221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.

Kerala News

കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് കെഎസ്‌യു പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

  • 12th February 2023
  • 0 Comments

കളമശ്ശേരിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി.ഇന്നലെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുന്നത്. കളമശേരി യിൽ പെൺകുട്ടിയോട് പോലീസുകാരൻ മോശമായി പെരുമാറിയ സംഭവം,കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വനിതാ പ്രവർത്തകർക്കും സമരം ചെയ്യണം. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം […]

Kerala News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു;യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

  • 27th December 2022
  • 0 Comments

പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.പയ്യന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. സുനീഷിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Kerala News

‘കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല’കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്

  • 17th December 2022
  • 0 Comments

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. ആർഎസ്എസിനോട് കെപിസിസി അധ്യക്ഷൻ സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം.താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്‌ട് കൽപ്പിച്ചാൽ യൂത്ത് കോൺഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ […]

Kerala News

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. നേതാവും സംഘവും വീടുകയറി ആക്രമിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

  • 12th August 2022
  • 0 Comments

കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി. മതിലുതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, […]

Local News

യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി കായിക താരങ്ങളെ ആദരിച്ചു

  • 9th August 2022
  • 0 Comments

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് 9നു യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക താരങ്ങളെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുജിത് ഒളവണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനില്‍ ലാല്‍ അധ്യക്ഷനായ ചടങ്ങില്‍ നാഷണല്‍ യൂത്ത് സോഫ്ട്‌ബോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം അംഗം ഉമാ പാര്‍വ്വതി, ഫൂട്ട് വോളിയില്‍ ഇന്ത്യക്കായി കളിച്ച റിയാസ് […]

error: Protected Content !!