കൗമാരക്കാരിലെ വാക്സിനേഷൻ; ജനുവരി ഒന്ന് മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം
കൗമാരക്കാരിലെ വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം.കൊവാക്സിനാകും കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് എന്നാണ്’ സൂചന. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു. കരുതൽ ഡോസിന്‍റെ ഇടവേള ഒന്‍പത് മാസമാക്കി നിശ്ചയിച്ചു. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതി നടത്തിയ വിവിധ […]